Kerala
പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകവെ റോഡിലേക്ക് വീണു; ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് ശരീരത്തിലൂടെ കയറി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർഥിനി നഫീസത്ത് മിസ്രിയാണ് മരിച്ചത്.
രക്ഷിതാവിനൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതുവഴി വന്ന ബസ് കുട്ടിയുടെ ദേഹത്ത് കൂടി കയറിയിറങ്ങി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുന്നിലുണ്ടായുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതോടെയാണ് തൊട്ടുപിന്നിൽ വന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്. കുട്ടി റോഡിലേക്കാണ് തെറിച്ചുവീണത്.