Kerala
വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം: മന്ത്രി റിയാസ്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമർശനം മതത്തിന് എതിരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ അസഹിഷ്ണുത.
വിമർശനത്തെ സഹിഷ്ണുതയോടെ കാണാൻ കഴിയാത്തവർ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും റിയാസ് പറഞ്ഞു. ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന കാലത്തോളം വിമർശിക്കപ്പെടുന്നത് സ്വഭാവികമാണ്.
അതിനെ അസഹഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുന്നത് രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതൊരു മതത്തിന് എതിരാണെന്ന് വരുത്തി തീർക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അപമാനമാണെന്നും റിയാസ് വിമർശിച്ചു.