Kerala
തെന്മലയിൽ വിനോദസഞ്ചാരത്തിന് എത്തിയ എൽപി സ്‌കൂൾ കുട്ടികൾക്ക് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം

കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദസഞ്ചാരത്തിന് എത്തിയ എൽപി സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്‌കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്.
ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിംഗിന് പോയ സംഘത്തെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽകൂട് ഇളകിയതാണ് കാരണം.
പരുക്കേറ്റ കുട്ടികളെ തെന്മല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.