Kerala
താമരശ്ശേരിയിൽ ആദിവാസി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ ആദിവാസി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡരികിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്
കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കാരപ്പറ്റ ഭഗവതി ക്ഷേത്രം ഉത്സവത്തിൽ ഗോപാലൻ തുടി കൊട്ടിയിരുന്നു
താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും