Kerala
മുംബൈയിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാവ് ജീവനൊടുക്കി; മുറിക്ക് പുറത്ത് സുരക്ഷാ കുറിപ്പും

മുംബൈയിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് 27കാരൻ ആത്മഹത്യ ചെയ്തു. വസായി കമാനിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ശ്രേയ് അഗർവാൾ ആണ് മരിച്ചത്. ഹെൽമെറ്റ് ധരിച്ച് സിലിൻഡറുമായി ബന്ധിപ്പിച്ച നെബുലൈസർ ട്യൂബ് ഉപയോഗിച്ച് വായിലൂടെ ശ്വസിച്ചാണ് അഗർവാൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബംഗ്ലാവിന് പുറത്തേക്ക് ഗ്യാസ് ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വാതിലുകളും ജനലുകളും ടേപ്പും മറ്റ് വസ്തുക്കളും ഉപയോഗിച്ച് അടച്ചിരുന്നു. അകത്ത് പ്രവേശിക്കുന്നവരോട് ലൈറ്റ് ഓണാക്കരുതെന്നും സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പ് കവാടത്തിന് പുറത്ത് വെച്ചിരുന്നതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി അഗർവാളിനെ ബന്ധപ്പെടാൻ കഴിയാതിരുന്ന സഹോദരി സഹായം തേടി മുംബൈ പോലീസ് കമ്മീഷണർക്ക് ഇമെയിൽ അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.