Kerala
നെന്മാറ കയറാടിയിൽ യുവാവിന് വെട്ടേറ്റു; അക്രമിയെ തിരിച്ചറിഞ്ഞില്ല
പാലക്കാട് നെന്മാറ കയറാടിയിൽ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്‌ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഷാജിക്ക് വെട്ടേറ്റത്.
ആരാണ് ആക്രമിച്ചതെന്ന കാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.