National
ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; 13 കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് കൗൺസിലർമാരുടെ രാജി. ഡൽഹി മുൻസിപ്പൽ കോർപറേഷൻ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയൽ
ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുകേഷ് ഗോയൽ എഎപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആംആദ്മിയിൽ ചേർന്നവരാണ് ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചവരിൽ കൂടുതലും. 2021ലാണ് ഗോയൽ കോൺഗ്രസ് വിട്ട് എഎപിയിൽ എത്തുന്നത്.