Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര പരാതി; ഡിജിപിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡി ജി പിയോട് ആവശ്യപ്പെടും. പരാതി ഗൗരവമുള്ളതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നത്. ഇതിന് പിന്നാലെയാണ് രാഹുൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് തെളിവ് സഹിതം ഒരു യുവതി വെളിപ്പെടുത്തിയത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പദവി രാഹുൽ രാജിവെച്ചിരുന്നു.
രാഹുൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തിയിരുന്നു. രാഹുലിൽ നിന്ന് നിരന്തരം ശല്യമുണ്ടാകുന്നതായി ട്രാൻസ്‌ജെൻഡർ യുവതിയും ആരോപിച്ച് രംഗത്തുവന്നിരുന്നു.