Kerala

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ പരാതിയുമായി പി പി ദിവ്യ

സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ പരാതിയുമായി പിപി ദിവ്യ. യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിൽ ഭീഷണി കമന്റിട്ട തൃശ്ശൂർ സ്വദേശി വിമൽ എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ നടന്ന പരാമർശമാണ് പരാതിക്കാധാരം

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ദിവ്യക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ദിവ്യയുടെ ഭർത്താവ് കണ്ണപുരം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുത്തിരുന്നു.

Related Articles

Back to top button