Kerala
ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് ജയിലിൽ സഹതടവുകാരന്റെ മർദനം; തലയ്ക്ക് തുന്നൽ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ സഹതടവുകാരന്റെ മർദനം. ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനാണഅ(30) മർദനമേറ്റത്. സഹതടവുകാരൻ രഹിലാൽ സ്പൂൺ ഉപയോഗിച്ച് തലയ്ക്ക് അടിച്ചതിനെ തുടർന്ന് പരുക്കേറ്റ അസ്ഫാക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തലയ്ക്ക് തുന്നലിടേണ്ടി വന്നിട്ടുണ്ട്
അസ്ഫാക് ആലത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഇരുവരെയും ജയിൽ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ആലുവയിൽ അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. മരണംവരെ തൂക്കിലേറ്റാനാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്
3 പോക്സോ കേസുകളിൽ അഞ്ച് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഇതുപ്രകാരം ജീവിതാവസാനം വരെ ഇയാൾ ജയിലിൽ കഴിയണം. അസ്ഫാക് ആലം മാത്രമാണ് കേസിലെ ഏകപ്രതി