നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഷാരുഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ പിടിയിൽ
നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. വർളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൽമാനെയും ലോറൻസ് ബിഷ്ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി.
അതേസമയം, ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തിൽ ഒരു അഭിഭാഷകനെ പിടികൂടി. തന്റെ മൊബൈൽ മോഷണം പോയിരുന്നെന്ന് ഇയാൾ മൊഴി നൽകി. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക് നൽകിയില്ലെങ്കിൽ ഷാറുഖ് ഖാനെ തങ്ങൾ ഉപദ്രവിക്കുമെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺകോൾ ലഭിച്ചത് ഛത്തീസ്ഗഢിൽ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഫൈസാൻ ഖാൻ എന്നയാളുടെ പേരിലുള്ള ഫോൺ ഉപയോഗിച്ചാണ് അജ്ഞാതർ ഭീഷണിപ്പെടുത്തുന്ന ഫോൺകോൾ ചെയ്തിട്ടുള്ളത്.