Kerala

വിഭജന ഭീതി ദിന പ്ലക്കാർഡുകളുമായി എബിവിപി, കീറിക്കളഞ്ഞ് എസ്എഫ്‌ഐ; കാസർകോട് ഗവ. കോളേജിൽ സംഘർഷം

കാസർകോട് ഗവ. കോളേജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം. വിഭജന ഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തുകയും ഇതിനെ ചെറുക്കാൻ എസ് എഫ് ഐ പ്രവർത്തകർ എത്തുകയുമായിരുന്നു.

പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതോടെ കോളേജിൽ പോലീസിനെ വിന്യസിച്ചു. എബിവിപിക്കാർ പതിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും എസ് എഫ് ഐ പ്രവർത്തകർ കീറിക്കളഞ്ഞു.

എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർ രാജേന്ദ്ര അർലേക്കറുടെ കോലം കത്തിച്ചു. കോളേജുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ സർക്കുലർ ഇറക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!