Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം 11ാം തീയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 11ാം തീയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി. ഇനിയും കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും വിചാരണ കോടതി വ്യക്തമാക്കി.
അതേസമയം അന്തിമവാദം പൂർത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും .വിചാരണ കോടതിയിൽ എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവിൽ നടക്കുന്നത്.
അവധിക്കാല സിറ്റിംഗിൽ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.2018ന് മാർച്ച് 8നാണ് കേസിൽ വിചാരണ ആരംഭിച്ചത്