Kerala
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോനെയും പ്രതി ചേർത്തു

ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോനെയും പ്രതി ചേർത്തു. തട്ടിക്കൊണ്ടുപോയ കാറിൽ നടിയും ഉണ്ടായിരുന്നതായാണ് വിവരം.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാൾ നടിയുടെ സുഹൃത്താണ്. ബാനർജി റോഡിലെ ബാറിൽ വെച്ചാണ് തർക്കമുണ്ടായത്. ഇതിന് ശേഷം കാറിൽ മടങ്ങുകയായിരുന്ന യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടഞ്ഞു
തുടർന്ന് യുവാവിനെ ഇവരുടെ കാറിൽ കയറ്റി പറവൂർ ഭാഗത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. സംഭവത്തിൽ മിഥുൻ, അനീഷ്, സോനാമോൾ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.