Kerala
കുതിപ്പിന് ശേഷം വീണ്ടും കിതപ്പ്; സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 800 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 7200 രൂപയിലാണ് വ്യാപാരം നടക്കുന്നത്
അന്താരാഷ്ട്ര വിപണിയിൽ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വർണത്തെ ബാധിച്ചത്. ദുർബലമായ ആഗോള സൂചനകളും സ്വർണത്തിന് തിരിച്ചടിയായി
ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2719.19 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,644 രൂപയാണ്