PSC നിയമനത്തിൽ കേരളം മുന്നിൽ; കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കി: മുഖ്യമന്ത്രി

സാമൂഹ്യ പുരോഗതിയാണ് കേരളം ഉയർത്തി പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി. വികസനത്തിന്റെ 9 വർഷങ്ങൾ പിന്നിട്ടു. സർവതല സ്പർശി ആയ വികസനം മുന്നോട്ട് വച്ചു. നവ കേരളത്തിനു ഉറച്ച ചുവടു വെപ്പ് ലഭിച്ചു. കേരള ഭാവിയെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ഉണ്ട്. LDF സർക്കാർ നവ കേരളത്തിനു വേണ്ടി ആണ് മുന്നോട്ട് പോകുന്നത്.
എല്ലാ വാർഷിക വേളകളിലും പുരോഗതി സർക്കാർ ജനങ്ങളോട് പറയും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന റാലിയിൽ പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം അർഹമായത് തരാതെ ഞെരുക്കുന്നു. മാറ്റങ്ങൾ പ്രകടമാണ്. സർക്കാർ നേട്ടങ്ങൾ എണ്ണി പറയുന്നില്ല. സർക്കാർ വാർഷികപരിപാടികളിൽ വലിയ ജന പങ്കാളിത്തം. നാട്ടിലെ മാറ്റങ്ങൾ പ്രകടമാണ്.വികസനം ജനങ്ങൾ അനുഭവിച്ചു അറിയുന്നു. സർവ്വ മേകലയിൽ നിന്നും സർക്കാരിന് പിന്തുണ ലഭിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന ധാരണ തീർത്തും ഇല്ലാതായി. സർക്കാരിനെ വെല്ലുവിളിച്ചവർ നിശബ്ദരായി. UDF കാലത്തു വഴി മുട്ടിയ വികസനം LDF യാഥാർഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒന്നും നടക്കില്ലെന്ന ചിന്താഗതി തീർത്തും അപ്രത്യക്ഷമായി. ഈ സർക്കാർ ആണ് പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കിയത്. വിഴിഞ്ഞം തുറമുഖം, ദേശീയ പാത വികസനം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ എന്നിവ പൂർത്തിയാക്കി.UDF സർക്കാർ ഉപേക്ഷിച്ച ഗെയ്ൽ പദ്ധതി യാഥാർത്ഥ്യമാക്കി. കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കി. ഏതാനും പദ്ധതികൾ അവസാന ഘട്ടത്തിലാണ്.
ആരോഗ്യ മേഖലയിൽ ആധുനിക സംവിധാനങ്ങൾ നടപ്പാക്കി. രോഗി സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൊവിഡ് മരണം കുറക്കാൻ കേരളത്തിനായി. രാജ്യത്ത് കോവിഡ് മരണം കൃത്യമായി രേഖപെടുത്തിയത് കേരളം. സർക്കാർ മെഡിക്കൽ കോളജ് ദേശീയ റാങ്കിങ് പട്ടികയിൽ ഉൾപെട്ടു. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പാക്കിയത്.
5000 കോടിയോളം രൂപ ചെലവഴിച്ചു. കേരളത്തിലെ 359 കോളജ് നാക് ആക്രെഡിറ്റേഷൻ ലഭിച്ചു. കെ ഫോൺ പദ്ധതി നടപ്പാക്കി. 66000 പുതിയ തൊഴിൽ അവസരം ഐ ടി മേഖലയിൽ നൽകി. സ്റ്റാർട്ടപ്പുകളിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഇപ്പോൾ സംസ്ഥാനത്ത് 6400 സ്റ്റാർട്ടപ്പുകൾ ഉണ്ട്. 2026 ഓടെ ഒരു ലക്ഷം തൊഴിലാവസരം സ്റ്റാർട്ടപ്പിലൂടെ നൽകും.
ചുവപ്പ് നാടാ തടസം ഉണ്ടാകരുത് എന്നു സർക്കാരിന് നിർബന്ധം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റി.7.5 ലക്ഷം വിദേശ ടുറിസ്റ്റുകൾ കേരളത്തിൽ എത്തി.ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടായി. രണ്ടേകാൽ കോടി ആഭ്യന്തര ടൂറിസ്റ്റുകളും ഏഴര ലക്ഷം വിദേശ സഞ്ചാരികളും കേരളത്തിലെത്തി.
മുണ്ടക്കൈ -ചൂരൽമല പുനരധിവാസം വേഗത്തിലാക്കും.മാതൃക വീടിൻ്റെ വാർക്ക
മെയ് 17ന് പൂർത്തിയാക്കും. മനവീകത ഉയർത്തി പിടിച്ചു ജനങ്ങൾ സർക്കാരിന് ഒപ്പം നിന്നും. സുഗമമായിരുന്നില്ല യാത്ര എന്നു മുഖ്യമന്ത്രി ചോദിച്ചു.