National
ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; പാക്കിസ്ഥാന് പരോക്ഷ വിമർശനവുമായി ജയശങ്കർ
ഷാങ്ഹായി സഹകരണ യോഗത്തിൽ പാക്കിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. അയൽ രാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെ അന്തരീക്ഷം നിൽക്കുന്നത് മേഖലക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കർ പറഞ്ഞു
രാജ്യങ്ങളുടെ പരമാധികാരം ലഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു. ഇസ്ലാമാബാദിലാണ് യോഗം നടക്കുന്നത്. ഇന്നലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അത്താഴ വിരുന്നിനിടെ ജയശങ്കർ കൈ കൊടുത്തെങ്കിലും പ്രത്യേക ചർച്ചക്ക് തയ്യാറായിരുന്നില്ല.