പുഷ്പ2വിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാരോപിച്ച് നടന്‍ അല്ലു അര്‍ജുന് എതിരായ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. നടനെതിരെ കേസ് എടുത്ത് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത നടപടി റദ്ദാക്കിയാണ് ഹോക്കോടതിയുടെ ആശ്വാസ വിധി.
റിമാന്റ് ചെയതതിനെ തുടര്‍ന്ന് നടനെ ചെഞ്ചല്‍ഗുഡ സബ് ജയിലിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് ഹൈക്കോടതിയുടെ ആശ്വാസ വിധി.
മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്ന സംശയം കോടതി പ്രകടിപിച്ചു. ജനപ്രിയ താരമായത് കൊണ്ട് അദ്ദേഹത്തിന് പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ പാടില്ലെന്ന നിയന്ത്രണങ്ങള്‍ വെയ്ക്കാന്‍ സാധിക്കില്ല. നടന്‍ പോയതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.