MoviesNational

സ്ഥിരം ജാമ്യം തേടി അല്ലു അര്‍ജുന്‍; ഹരജി മൂന്നിലേക്ക് മാറ്റി

കോടതി നടപടി പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവത്തില്‍

പുഷ്പ 2ന്റെ പ്രീമിയര്‍ ഷോക്കിടെ 36കാരിയായ വീട്ടമ്മ മരിക്കുകയും മകന്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിന്റെയും പശ്ചാത്തലത്തില്‍ സ്ഥിരജാമ്യം തേടി അല്ലു അര്‍ജുന്‍ കോടതിയില്‍. തെലുങ്ക് നടനായ അല്ലുവിന്റെ ജാമ്യം പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.

നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്ഥിരം ജാമ്യം തേടിയാണ് അല്ലു അര്‍ജുന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നിലവില്‍ ഒരു മാസത്തെ ഇടക്കാല ജാമ്യത്തിലാണ് നടന്‍ പുറത്തിറങ്ങിയത്.

ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകന്‍ ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയേറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നടന് ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!