Novel

💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 60

[ad_1]

രചന: ഷഹല ഷാലു

എന്തെ….. (എന്ന് അല്പം ഗൗരവത്തിൽ തന്നേ ചോദിച്ചു… ) ഇശു…….. നിനക്ക് സങ്കടായോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ, (മിച്ചു ) ഹോ… വല്ല്യ കാര്യായി പോയി.. (ഇശു ) നീ റെഡി ആയിനിന്നൊട്ടാ , ഞാൻ ഒരു 7:00ആകുമ്പോഴേക്കും അങ്ങോട്ട് എത്താം, (മിച്ചു ) ഹാ ശെരി ഇക്ക…. (ഇശു ) ഞാൻ വരുമ്പോഴേകും ഒരുക്കം എല്ലാം കഴിച്ചോ, പിന്നെ അപ്പൊ എന്റെടുത്ത്ന്ന് ചീത്ത കേൾക്കാൻ നിക്കണ്ട…. (മിച്ചു ) ഹോ…. ഉത്തരവ് കെട്ടിയോനെ… (ഇശു ) അങ്ങനെ ഫോൺ വെച്ച്, മനസ്സിൽ നിറഞ്ഞ് തുളുമ്പുന്ന സന്തോഷം ആഘോഷിക്കാൻ വേണ്ടി രണ്ട് സ്റ്റെപ്പ് അങ്ങട് ഇട്ടു… ടിയോ.. ടിയോ… ടിസക്ക..ടിസക്ക… കളി തുടങ്ങിയെ ഒള്ളു നിലത്ത് കിടന്ന ഷാൾ കാലിൽ തടഞ്ഞു മ്മള് നിലം പതിച്ചു….

ഏറെ പാട് പെട്ട് എണീക്കാൻ നിന്നതും ഡോറിനടുത്ത്നിന്ന് ഒരു പൊട്ടിച്ചിരി കേട്ടതും ഒരുമിച്ച്…. എതാണ് ഈ യക്ഷി എന്നറിയാൻ വേണ്ടി ഡോറിനടുത്തേക്ക് നോക്കിയതും, റിച്ചുഉണ്ട് തോളും കുലുക്കി ചിരിക്കുന്ന്…. അയ്യോ…. ബാബി… ഇങ്ങനൊക്കെ തുള്ളാമോ… ചുമ്മാതല്ല കാകു ചൂടാവുന്നത്….. (റിച്ചു ) നീ പോടാ….. ഓനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് താഴേ നിന്നും എണീറ്റ്‌ ബെഡിൽ ചെന്നിരുന്നു…. അല്ല ബാബി… ഇന്ന് ഇങ്ങള് ആസിടെ മാര്യേജിന് പോവാണല്ലേ, ചുമ്മാതല്ല എന്നോട് മൈന്റിന് വരാതെ….(റിച്ചു) ഏയ് റിച്ചുട്ടാ…. അങ്ങനെ ഒന്നും അല്ല, ഞാൻ വെറുതെ ഒരു തമാശക്ക് തെറ്റിയതാ അന്നോട്… (ഇശു) ഹ്മ്മ് ഹ്മ്മ് .. ബാബി, ഇക്ക് എല്ലാം മനസ്സിലാവുന്നുണ്ട്…. (റിച്ചു )

പൊന്ന് റിച്ചു, എനിക്ക് നീയല്ലേടാ വലുത്, നീ ചെന്ന് റെഡിയാവ്, മിച്ചുക്ക 7 ന് എത്തും, പുള്ളിടെ വായിൽന്ന് കേൾക്കാൻ നിക്കണ്ട.. (റിച്ചു ) ഞാൻ എന്തിന് റെഡിയാവണം, ഞാൻ എങ്ങും ഇല്ല, ബാബിയും കാകുവും കൂടെ അങ് പോയാ മതി. (റിച്ചു ) എന്താ റിച്ചു…. അപ്പൊ നിനക്ക് എന്നെ അത്രക്ക് ഒള്ളുലെ, ആയിക്കോട്ടെ..ഉമ്മി പറഞ്ഞതാ നിന്നേം കൂടെ കൊണ്ട് പോകാൻ, പ്ലീസ് ടാ…. (ഇശു ) ഇല്ല ബാബി, എനിക്ക് വേറെ പണിയുണ്ട് (റിച്ചു ) എന്താടാ റിച്ചു….. പ്ലീസ്….. (ഇശു ) ഇല്ല ബാബി…ഞാൻ വരില്ല… വരില്ല.. വരില്ല…. (റിച്ചു ) ടാ റിച്ചു… നല്ല പെൺപിള്ളേർ ഒക്കെ ഉണ്ടാവോടാ….. മാത്രല്ല എന്റെ കസിൻസിനൊക്കെ നിന്നെ വല്ല്യ ഇഷ്ടാടാ…. (ഇശു ) (ഞാൻ ഇത് പറഞ്ഞതും അവൻ എന്റടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു.. )

ശെരിക്കും…. ബാബി…. എന്നാ ഞാൻ ഷർട്ട്‌ എടുത്ത് വെക്കാം, ഒന്ന് തേച് തന്നാട്ടേ…. (റിച്ചു ) (ഇതും പറഞ്ഞ്കൊണ്ട് ഓൻ റൂമിൽ പോയി ഡ്രസ്സും എടുത്ത് റൂമിലേക്ക് വന്നു… ) റിച്ചുടാ………. (ഇശു ) (മ്മള് നിസ്സഹായ ഭാവത്തിൽ അവനെ നോക്കിയതും ) ബാബി…. വേഗം ആവട്ടെട്ടൊ… (റിച്ചു) മനസ്സില്ല മനസ്സോടെ അവന്റെ ഡ്രെസ്സും ഇക്കാന്റെ ഡ്രെസ്സും തേച്ച് വെച്ചു, ചായകുടിയൊക്കെ കഴിഞ്ഞ് നിസ്കാരം കഴിഞ്ഞ് മ്മള് റെഡിയാവാൻ തുടങ്ങി, യെല്ലോ ടോപ്പും ജീനും, റെഡ് ഷാൾ സ്കാഫും ചെയ്ത്, നാളേകുള്ള എന്റെയും ഇക്കാന്റെയും ഡ്രസ്സ്‌ എല്ലാം ബാഗിൽ ആക്കി, എന്നിട്ട് താഴേക് പോയി…. താഴേ റിച്ചു റെഡി ആയി ഫോണിലും തോണ്ടി കൊണ്ട്സോഫയിൽ ഇരിക്കുന്നുണ്ട്, ഉമ്മി അവന്റെ അടുത്തായി ഇരിക്കുന്നുണ്ട്,

മ്മള് ബാഗ് ടാബിളിൽ വെച്ച് ഉമ്മാന്റെയും റിച്ചുന്റെയും ഇടയിൽ തിക്കി കുത്തിഇരുന്നു……. ഉമ്മിനെറ്റ് ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് ചാലുമ്മാന്റെ കാൾ വന്നത്, ഹലോ…. ഉമ്മച്ചി എന്താ വിളിച്ചേ… (ഇശു ) മോളെ നിങ്ങൾ ഇറങ്ങിയില്ലേ… ഇവിടെ എല്ലാരും തിരക്കുന്നു… എപ്പോഴാ എത്തുക…. (ഉമ്മ) ഉമ്മി…. ഞങ്ങൾ റെഡി ആയി ഇരിക്കാണ്, മിച്ചുക്ക ഓഫീസിൽ നിന്ന് എത്തിയിട്ടില്ല,ഇക്ക വന്നയുടൻ അങ്ങോട്ട് പുറപ്പെടും… (ഇശു )

മോളെ, ഒന്ന് വേഗം, ഇവിടെ എല്ലാവരും നിന്നെയും മിച്ചുനെയും ചോദിക്കുന്നുണ്ട്, നീ അവന്ക് ഒന്ന് വിളിച്ച്നോക്ക്… (ഉമ്മ) ഇപ്പൊ എത്തും ഉമ്മി, ഇങ്ങള് വെച്ചേക്ക്, ഞങ്ങൾ അങ്ങോട്ട് എത്തികോളാം….. (ഇശു ) ശെരി മോളെ…. വേഗം എത്താൻ നോക്ക്ട്ടാ…. (ഉമ്മാ) ഹാ… ഓക്കേ… (ഇശു ) (ഉമ്മ ഫോൺ വെച്ച് കഴിഞ്ഞതും റിച്ചു എന്നോട് ചോദിച്ചു ) അല്ല ബാബി, മണി 7കഴിഞ്ഞു, കാകു 7:00ക്ക് വരും എന്നല്ലേ പറഞ്ഞെ, ഒന്ന് വിളിച്ച് നോക്ക്, ചിലപ്പോ മറന്നുകാണും… (റിച്ചു ) ഏയ് ഇക്ക മറന്നിട്ടൊന്നും ഉണ്ടാവില്ല, വരുന്ന വരവായിരിക്കും, വിളിച്ചു ശല്ല്യം ചെയ്യണ്ട…. (ഇശു ) ബാബി…. ഞാൻ പറയാൻ ഉള്ളെ പറഞ്ഞു, ഇനി ബാബിക്ക് തീരുമാനിക്കാം വിളിക്കണോ വേണ്ടേന്ന്, (റിച്ചു )

മോളെ… മിച്ചുന്ഒന്ന് വിളിച്ചോക്ക്.. (ഉമ്മ) (ഉമ്മയും കൂടെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇക്കാക് ഡയൽ ചെയ്തതും, പുറത്ത് ഇക്കാന്റെ വണ്ടി വന്നതും ഒരുമിച്ച്….. ) ഇക്ക അകത്തേക്ക് കേറിവന്ന്കൊണ്ട് എന്നെനോക്കി ഒന്ന് ചിരിച്കൊണ്ട് ഒരു മിനുട്ട് എന്ന് ആക്ഷൻ കാണിച്ച് റൂമിലേക്ക് കയറി പോയി….. റിച്ചു….. ഇപ്പൊ എന്തേയ്, എന്റെ ഇക്കാക്ക് മറവി ഒന്നുംഇല്ലാട്ടാ, പച്ച പാവം ആണ്….. (ഇശു ) യ്യോ….. ന്റെ ബാബി…. എന്ത് ഒലിപ്പീരടോ……… എപ്പോഴും ഇങ്ങനെ തന്നേ പറയണേ ബാബി….. (റിച്ചു ) നീ പോടാ…… കാകക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞടാ….. (ഇശു ) അപ്പൊ ബാബി, കാക ബാബിയാണോ…. കുഞ്ഞ്ഒക്കെ ആയല്ലേ….

അറിഞ്ഞില്ല ആരും പറഞ്ഞുല്ല…. (റിച്ചു ) തെ….. റിച്ചു എന്നെകൊണ്ട് പറയിപ്പിക്കണ്ടട്ടൊ…… (ഇശു) (എന്ന് പറഞ്ഞ് ഞാൻ ഓനോട്‌ കലിപ്പ് ആയതും മേലേനിന്ന് ഇക്കാന്റെ വിളി വന്നു…. ) ഇശു…… ടി.. ഇശു……… (മിച്ചു ) ഇക്കാ…. താ വരുന്ന്…. (മ്മള് ഇരിക്കുന്നിടത്ത്നിന്ന് എണീറ്റ്‌ വേഗത്തിൽ സ്റ്റയർ കയറി മേലേക്ക് പോയതും, ഇക്കയുണ്ട് ഡ്രസ്സ്‌ എല്ലാം മാറ്റി റെഡി ആയി റൂമിൽ നിന്നിറങ്ങുന്ന്….. ) മിച്ചുക്കാ….. എന്തിനാ എന്നെ വിളിച്ചേ…. (ഇശു ) ചുമ്മാ ഒന്ന് കാണാൻ, എന്തെ കെട്ടിയോളെ ബുദ്ധിമുട്ട് ആയോ.. (മിച്ചു ) ഇതിനാണോ എന്നെ ആ സ്റ്റെപ്പ് മുഴുവൻ കേറ്റിച്ചത്, സ്റ്റെപ്പ് കയറി ഇറങ്ങി എന്റെ കാൽ തഴമ്പിക്കാറായി….

എന്റെ അവസ്ഥ ആരോട് പറയാനാ (ഇശു ) അയ്യോ…. എന്റെ ഇശുട്ടിക്ക് സ്റ്റെപ്പ് കയറി ഇറങ്ങി വയ്യാതെ ആയോ, എന്നാ നമുക്ക് ഒരു ലിഫ്റ്റ് വെച്ചാലോ…….. (മിച്ചു ) (എന്ന് ഇക്ക എന്നെ കളിയാക്കികൊണ്ട് ചോദിച്ചു, ) വല്ലാതെ കളിയാകല്ലേ…. അത്രക് അങ് രസിക്കുന്നില്ല….. (ഇശു ) (ഇക്കാനെ മൈൻഡ് ആകാതെ ഞാൻ താഴേക്ക് ഇറങ്ങി പോന്നു, പിന്നാലെ ഇക്കയും…… ) എന്താ ബാബി പോയ പോലെ അത്രക്ക് ഉഷാറില്ലല്ലോ വരുമ്പോ, എന്ത് പറ്റി… (റിച്ചു)

നിന്റെ ഓൾ പെറ്റു, 56കുട്ടിയോൾ എന്തേ… (ഇശു) (എന്ന് പറഞ്ഞ്, ഞാൻ ഉമ്മാനോട് പോവാണെന്നും പറഞ്ഞ് കാറിൽ ബാക് സീറ്റിൽ ചെന്നിരുന്നു…. ) ——————————— [മിച്ചു ] ഓളെ കളിയാക്കിയത് തീരെപിടിച്ചില്ലെന്ന് തോന്നുന്നു, അതിനുള്ള കലിപ്പ് ഇട്ട്, കാറിൽ ചെന്നിരിപ്പാ….. ഞാനും റിച്ചുവും കൂടെ കാറിന് അടുത്തേക് പോയി, റിച്ചു എത്ര നിർബന്ധിച്ചിട്ടും അവൾ ഫ്രണ്ടിൽ വന്നിരിന്നില്ല, അവസാനം അവൻ ഫ്രണ്ടിൽ വന്നിരുന്നു, എന്നിട്ട് ആസിടെ വീട്ടിൽക്ക് വിട്ടു, പോകും വഴി അവളെ ചിരിപ്പിക്കാൻ റിച്ചു ഓരോന്നും പറയുന്നുണ്ട് പക്ഷെ ഓൾ മോന്തയും വീർപ്പിച്ചിരിപ്പാ…..

ആസിടെ വീട്ടിൽ എത്തിയതും ഓൾ വണ്ടിയിൽ നിന്നിറങ്ങി എന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നു, ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഓൾ എന്റെടുത്തേക്ക് വന്ന് എന്റെ കയ്യിലൂടെ ചുറ്റി പിടിച്ചു….., എന്താപ്പോ ഇവൾക്ക് പെട്ടെന്ന് ഒരുമാറ്റം എന്ന് കരുതി ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചതും ഗേറ്റിനടുത്തായി തന്നേ കുറച്ച് പെണ്ണുങ്ങൾ എന്നെയും നോക്കി നിൽക്കുന്നുണ്ട്, ചുമ്മാതല്ല ഇവൾക്ക് ഇങ്ങനെ ഒരു മാറ്റം, റിച്ചു ഇശുനെ നോക്കി ഒരാകിയ ചിരിചിരിച്ച് മുന്നിൽ നടന്നു, ഞങ്ങൾ ഗേറ്റ് കടന്നതും ഇശുന്റെ ഉപ്പ എന്റെടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി, പൊക്കി പറയാന്നു കരുതണ്ട കാര്യം എന്തൊക്കെ പറഞ്ഞാലും അമ്മോശൻക്ക് ഒടുക്കത്തെ സ്നേഹാ എന്നോട്,

ഇശുനെയും റിച്ചുനെയും ഉമ്മ അകത്തേക് കൊണ്ട് പോയി…. അങ്ങനെഉപ്പാനോട് സംസാരിച്ച് ഇരിക്കുമ്പോഴാണ് റിച്ചുവും ഇശുന്റെ ഉമ്മയും എന്റെടുത്തേക്ക് വന്നത്, അവരോടൊക്കെ സംസാരിച്ച് ഇരുന്നപ്പോഴേക്കും ആസി എന്നെയും റിച്ചുനെയും കൂട്ടി അവന്റെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയത്….. മ്മള് പൊണ്ടാട്ടി ഒരാൾ ഉണ്ടല്ലോ അവളെ തിരിഇട്ട് തിരഞ്ഞിട്ടും കാണാൻ ഇല്ല…… എവിടെ പോയി കിടക്കണാവോ… അങ്ങനെ ഫുഡ്‌ അടിയെല്ലാം കഴിഞ്ഞ് ഇരിക്കുമ്പോഴുണ്ട് ഇശു ഇളിച്ചു കൊണ്ട് വരുന്നത്….. മ്മള് കുറച്ച് ജാടയൊക്കെ ഇട്ട് ചോദിച്ചു, എന്തെ…. എന്താ വേണ്ടേ… (മിച്ചു ) ഏയ് ഒന്നുല്ല… (ഇശു ) (എന്നവൾ തോളും കുലുക്കി കൊണ്ട് പറഞ്ഞു )

ഇശു…. നീ ഇവിടെ നിക്കല്ലേ.. എന്നാ ഞങ്ങൾ പോട്ടെ…. (മിച്ചു ) ഏയ് ഇക്ക, എന്റെ വീട്ടിലേക് പോവാം നമുക്ക് എല്ലാവർക്കും, (ഇശു ) നോ വേ മോളു.. എനിക്ക് എന്റെവീട്ടിൽ കിടന്നാലേ ഉറക്കം വരൂ….. (മിച്ചു ) പ്ലീസ് ഇക്ക.. ഇന്ന് ഒരൂസം അല്ലേ… പ്ലീസ്… (ഇശു ) ഇല്ല മോളെ…… നാളെ രാവിലെ ഞാനും റിച്ചുവും ഉപ്പയും, ഉമ്മയും കൂടെ കല്ലിയാണത്തിന് വരാം, നീ ചാലുമ്മന്റെയും പായിപ്പാന്റെയും കൂടെ പോരെ…. (മിച്ചു ) (ഇത് കേട്ട് കൊണ്ട് അവളെ ഉപ്പയും ഉമ്മയും വന്നു ) മോനെ ഇന്ന് വീട്ടിലേക് പോരൂ, നാളെ നമുക്ക് എല്ലാവർക്കും കൂടെ ഇങ്ങോട്ട് വരാലോ…. (ഉപ്പ ) ഉപ്പാ നില്കാൻ ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് അല്ല, ഉമ്മി അവിടെ തനിച്ച് അല്ലെ..

ഉപ്പ നാളെ രാവിലെ എത്തുകയൊള്ളു, അപ്പൊ ഇറങ്ങട്ടെട്ടൊ…. എല്ലാരോടും യാത്ര പറഞ്ഞ് ഞാനും റിച്ചുവും കൂടെ വീട്ടിലേക് തിരിച്ചു, ഇശുന് നല്ല സങ്കടം ഉണ്ട് അവളോടെ നിക്കാത്തതിന്,സാരല്ല ശെരിയാക്കി എടുക്കാം….. ——————————— [ആസിൽ ] കല്ലിയാണതിരക്കുകൾകിടയിൽ ആരോടും അങ്ങനെ മിണ്ടാൻ പറ്റിയില്ല, മിച്ചുനോടും ഇശുനോടും ഒന്നും അങ്ങനെ സംസാരിച്ചതെ ഇല്ല, എന്റെ ബിസി കഴിഞ്ഞപ്പോഴേകും അവർ വീട്ടിലേക് പോയി… ഞാൻ റൂമിലേക് പോയി ഒന്ന് ഫ്രഷ് ആയി വന്നു, നാളത്തെ കാര്യം ആലോചിച്ച് മനസ്സിന് ആകെ ഒരു ആസ്വസ്ഥത, പാവം എന്റെ തനു, ആരൊക്കെ അവളെ കൈ വിട്ടാലും നീ അവളെ കൈ വിടല്ലേ നാഥ… എന്ന് പ്രാർഥിച്ച് ഞാൻ കിടന്നു…

——————————— [തനു ] ടി ചാരു, സാർ സമ്മതിക്കോ നാളെ അമലുന്റെ മാര്യേജിന് പോവാൻ, എങ്ങനെ സാറിനോട്‌ ചോദിക്ക.. (തനു ) നീ ടെൻഷൻ ആവല്ലേ തനു.. നാളെ നമ്മൾ എന്തായാലും അവിടെ എത്തിയിരിക്കും, ഈ ഉറപ്പ് ഞാൻ തരുന്നു… പോരെ… ഇനി ഒന്ന് ചിരിക്കെന്റെ പൂച്ചകണ്ണി… (ചാരു ) തെ… ചാരു.. എന്നെ പൂച്ചകണ്ണിന്ന് വിളിക്കണ്ടട്ടൊ….. അങ്ങനെ എന്റെ ആസിക്ക മാത്രം വിളിക്കാറൊള്ളൂ.. ഇക്ക മാത്രം അങ്ങനെ വിളിച്ചാലും മതി…. (തനു ) ഹോ… എന്റെ പോന്നോ. ഞാൻ വിളിക്കുന്നില്ലേയ്.. (ചാരു ) നാളെതെ കാര്യം ആലോചിച് എനിക്ക് ഒരു സമാധാനവും ഇല്ലാ, വേഗം അമലുന്റോടെ എത്തിയിരുന്നേൽ…. (തനു.. )

മോളൂസേ… നിന്റെ അവസ്ഥ കണ്ടാൽ തോന്നുമല്ലോ നാളത്തെ കല്ലിയാണം നിന്റെയാണെന്ന്, അവൾക്ക് ഉണ്ടാവില്ല ഇത്രേം പൊലിവ്, പൊന്ന്മോൾ കണ്ണടച്ച് മൊഞ്ചനെയും സ്വപ്നം കണ്ട് ചാചാൻ നോക്ക്… (ചാരു ) (ചാരു അത് പറഞ്ഞതും ഞാൻ ചാരുനെയും കെട്ടിപിടിച്ചു കണ്ണടച്ചു കിടന്നു ) (ഇന്ന് സന്തോഷിച്ചതിന്റെ ഇരട്ടി നാളെ കരയാൻ ആണെന്ന സത്യം അറിയാതെ അവൾ നിദ്രയിലേക്ക് വീണു.. ) നിർത്താതെ അലാറം മുഴങ്ങുന്നത് കേട്ടാണ് ഉറക്കിൽനിന്ന് ഞെട്ടി എണീറ്റത്,

ചാരുനെ വിളിച്ച് ഉണർത്തി കൊണ്ട് ഞാൻ ഫ്രഷ് ആവാൻ കയറി, എന്റെ കഴിഞ്ഞപ്പോഴേക്കും അവളും കയറി, അങ്ങനെ ഒരുക്കം എല്ലാം കഴിഞ്ഞ് പെർമിഷൻ വാങ്ങാൻ വേണ്ടി ഓഫീസിലേക്ക് കയറാൻ ഡോർ തുറന്നതും സാർ ഡോർ തുറന്ന് പുറത്തേക് ഇറങ്ങിയതും ഒരുമിച്ച്… ഞങ്ങൾ സാറിനോട്‌ എന്തെകിലും പറയുന്നതിന് മുന്നേ തന്നേ സാർ ഞങ്ങളോട് പറഞ്ഞു, “അമലുവിന്റെ ഉപ്പ വിളിച്ചിരുന്നു, നിങ്ങൾ പൊയ്ക്കോളൂ.. പിന്നെ 5:00ക്ക് ഇവിടെ എത്തിയിരിക്കണം..” ഓക്കേ സാർ, ഓഫീസ് ഡയറിയിൽ സൈൻ ചെയ്ത് ഞാനും ചാരുവും കൂടെ പുറത്തേക് ഇറങ്ങിയതും ഗ്രൗണ്ടിൽ ഒരു വണ്ടിവന്നുനിന്നതും ഒരുമിച്ച്……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!