Kerala
ഇടുക്കിയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

ഇടുക്കിയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) ആണ് മരിച്ചത്.
ആഗസ്റ്റ് 14നാണ് മകൻ സുധിഷ് പിതാവിനെ ക്രൂരമായി മർദിച്ചത്. മർദനമേറ്റ പിതാവ് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
മകൻ മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പിതാവിനെ മർദിച്ചത്. പ്രതി മാതാവിനെയും മർദിച്ചിരുന്നു.