National

അംബേദ്കർ പരാമർശം: വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം എംപിമാർ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുകയാണ്. പാർലമെന്റ് കവാടത്തിലെ പ്രതിഷേധം വിലക്കിയ സാഹചര്യത്തിലാണ് മാർച്ച്

അമിത് ഷാ മാപ്പ് പറയണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചെന്ന് ആരോപിച്ച് പ്രിതപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി

കേസെടുത്ത് ജയിലിൽ അടയ്ക്കാനാണ് ഭാവമെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു. അംബേദ്കറെ അപമാനിച്ചതിൽ അമിത് ഷാ മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു

Related Articles

Back to top button
error: Content is protected !!