Kerala

വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം; മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്

മാർച്ച് 27നാണ് മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോ​ഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. വൻ ഹൈപ്പിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം കൊണ്ടും കളക്ഷൻ കൊണ്ടും ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനിടെയിൽ ഒരു ഭാ​ഗത്ത് വലിയ രീതിയിലുള്ള വിവാദങ്ങളാണ് കത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെ ചൂണ്ടികാട്ടിയായിരുന്നു വിമർശനങ്ങൾ.

ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരങ്ങൾക്കെതിരെയും ഉയർന്നു. എന്നാൽ വിവാദങ്ങളും വിമർശനങ്ങളും ഒരു ഭാ​ഗത്ത് അരങ്ങേറുമ്പോൾ മറുഭാ​ഗത്ത് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. മോഹന്‍ലാലിന്‍റെയും നിര്‍മാതാക്കളായ ആശീര്‍വാദിന്‍റെയും ഗോകുലത്തിന്‍റെയും പേര് ഒഴിവാക്കിയാണ് പൃഥ്വിരാജിന്‍റെ പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ എല്ലാ പോസ്റ്ററും പങ്കുവയ്ക്കുന്ന മോഹൻലാൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുമില്ല.

https://www.facebook.com/share/14Z4MqYMFt/

അതേസമയം കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അമ്മയും നടിയുമായ മല്ലിക സുകുമാരൻ രം​ഗത്ത് എത്തിയിരുന്നു. ചിത്രത്തിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രം​ഗം പോലുമില്ലെന്നും ചിലർ മനഃപൂർവം തെറ്റിദ്ധാരണകൾ പരത്തുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്നും പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജർ രവിക്ക് എന്ത് ​ഗുണമെന്നും ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!