Kerala

ആന്ധ്ര, തെലങ്കാന മഴക്കെടുതി: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽപാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു

സെപ്റ്റംബർ 2ന് 6.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-കോർബ എക്‌സ്പ്രസ്, രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ട ബിലാസ്പൂർ-എറണാകുളം എക്‌സ്പ്രസ്, സെപ്റ്റംബർ നാലിന് രാവിലെ 8.30ന് എറണാകുളത്ത് പുറപ്പെടേണ്ട എറണാകുളം-ബിലാസ്പൂർ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

അതേസമയം ആന്ധ്രയിലും തെലങ്കാനയിലുമായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 24 ആയി. തെലങ്കാനയിൽ ഒമ്പത് പേരും ആന്ധ്രയിൽ 15 പേരുമാണ് മരിച്ചത്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button