പാർട്ണറുമായുള്ള അനിലയുടെ ബന്ധം വൈരാഗ്യത്തിന് കാരണമായി; വിഷമം മകളെ ഓർത്ത് മാത്രമെന്ന് പ്രതി
കൊല്ലത്ത് ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യക്ക് കച്ചവട സ്ഥാപനത്തിലെ പാർട്ണറുമായുണ്ടായ ബന്ധമാണ് കൊലപാതകത്തിന് കാരണമായത്. ഭാര്യ അനിലയെ കൊലപ്പെടുത്തിയതിൽ യാതൊരു മാനസിക പ്രയാസവുമില്ലെന്ന് പ്രതി പത്മരാജൻ(60) മൊഴി നൽകി
14 വയസുള്ള മകളെ ഓർത്ത് മാത്രമാണ് തനിക്ക് വിഷമം. ഇന്നലെ രാത്രി എട്ടരയോടെയാണ് ചെമ്മാൻമുക്കിൽ വെച്ച് പത്മരാജൻ ഭാര്യ അനിലയെ(44) തീ കൊളുത്തി കൊലപ്പെടുത്തിയത്. അനിലക്കൊപ്പം ഈ സമയത്ത് കാറിലുണ്ടായിരുന്ന ബേക്കറി ജീവനക്കാരനായ യുവാവ് ഡോർ തുറന്ന് രക്ഷപ്പെട്ടു. ഇയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അനിലയുടെ ബേക്കറിയിലെ പാർട്ണർ അനീഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പത്മരാജൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനില ഇതിന് വഴങ്ങിയില്ല. കഴിഞ്ഞ ദിവസം ബേക്കറിയിൽ വെച്ച് അനീഷ് പത്മരാജനെ മർദിച്ചിരുന്നു. അനിലയുടെ മുന്നിൽ വെച്ചായിരുന്നു മർദനം. എന്നാൽ അനീഷിനെ പിടിച്ചു മാറ്റാൻ പോലും ഭാര്യ തയ്യാറാകാത്തത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജൻ മൊഴി നൽകി