Sports

യൂസുഫ് പഠാന്റെ ആ റെക്കോര്‍ഡ് അങ്ങനെ പഴങ്കഥയായി; വെടിക്കെട്ട് ബാറ്റിംഗുമായി അന്‍മോല്‍പ്രീത് സിംഗ്

തകര്‍ന്നത് 14 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ പുത്തന്‍ റെക്കോര്‍ഡുകളുടെ പിറവിയുമായി വിജയ് ഹസാരെ ട്രോഫി. ബി സി സി ഐയുടെ ഔദ്യോഗിക പ്രാദേശിക ഏകദിന ടൂര്‍ണമെന്റിലാണ് യൂസുഫ് പഠാന്റെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് പഴങ്കഥയായത്. ടൂര്‍ണമെന്റ് ആരംഭിച്ച ആദ്യ ദിനം തന്നെ പിറന്നത് വമ്പന്‍ റെക്കോര്‍ഡുകളാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി പഴങ്കഥയാക്കിയത് പഞ്ചാബിന്റെ അന്‍മോല്‍പ്രീത് സിംഗാണ്.

മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ അന്‍മോല്‍പ്രീത് 35 പന്തില്‍ സെഞ്ച്വറി നേടി. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍പ്രീത് 45 പന്തില്‍ 115 റണ്‍സോടെ പുറത്താവാതെ നിന്നു. 12 ഫോറും 9 സിക്സും ഉള്‍പ്പെടെയാണ് താരം കത്തിക്കയറിയത്. 35 പന്തിലാണ് അദ്ദേഹം സെഞ്ച്വറി പിന്നിട്ടത്. ഇതോടെയാണ് യൂസുഫ് പഠാന്‍ കുറിച്ച റെക്കോഡ് അന്‍മോല്‍പ്രീത് തകര്‍ത്തത്.

pathan
യൂസുഫ് പഠാൻ

ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശ് 10 വിക്കറ്റിന് 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് വെറും 12.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. 48.4 ഓവര്‍ ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശിന് 164 റണ്‍സ് മാത്രമാണ് നേടാനായത്. പഞ്ചാബിന്റെ ബൗളിങ് നിരയില്‍ മായങ്ക് മാര്‍ക്കണ്ഡെയും അശ്വനി കുമാറും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ബല്‍തേജ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി. അതിവേഗം വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയായിരുന്നു പഞ്ചാബിന്റെ ലക്ഷ്യം. നായകന്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറിയടക്കം പായിച്ച് മിന്നിച്ച് തുടങ്ങിയെങ്കിലും 10 റണ്‍സെടുത്ത് മടങ്ങി. പിന്നീടാണ് അന്‍മോല്‍പ്രീതിന്റെ വെടിക്കെട്ട് തുടങ്ങിയത്.

Related Articles

Back to top button
error: Content is protected !!