Kerala
അൻവറിന്റെ നിലപാട് ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം

രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് പിവി അൻവർ. ഇന്നലെ രാത്രിയിൽ അൻവർ നിർണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അൻവർ നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന. യുഡിഎഫിൽ തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് അംഗമാക്കാമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങിയേക്കും.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അൻവർ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും. അൻവറിന്റെ പിന്നാലെ നടക്കേണ്ടെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അൻവർ നിലപാട് തിരുത്തിയാൽ മാത്രം ചർച്ച നടത്താമെന്ന സൂചനയും കോൺഗ്രസ് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയാം
നിലമ്പൂരിൽ പ്രചാരണം ശക്തമാകുകയാണ്. യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ഇന്ന് നടക്കുന്ന നാല് പഞ്ചായത്ത് കൺവെൻഷനുകളിലും വിഡി സതീശൻ പങ്കെടുക്കും.