ആംഗ്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കും; ആപ്പിൾ എയർപോർഡിൽ ക്യാമറയും വരുന്നു
![ആപ്പിൾ 1200](https://metrojournalonline.com/wp-content/uploads/2025/02/images3_copy_2048x1583-780x470.avif)
ഒട്ടുമിക്ക ടെക് അപ്ഡേറ്റുകളും പരീക്ഷിക്കാൻ മടിക്കാത്ത കമ്പനിയാണ് ആപ്പിൾ. ഓരോ പുതിയ അപ്ഡേറ്റുകളും മികച്ചതാക്കാനും ആപ്പിൾ എപ്പോഴും ശ്രമിക്കാറുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം പുറത്തുവരുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ആപ്പിൾ പുറത്തിറക്കുന്ന എയർപോർഡിൽ ഇൻറഗ്രേറ്റഡ് ക്യാമറ (integrated camera) ഘടിപ്പിക്കാനും നീക്കമുണ്ട്. ആട്ടിഫിഷ്യൽ ഇൻറലിജൻസ് അനുസരിച്ച് പ്രവർത്തിക്കാനും ഓഡിയോ ക്വാളിറ്റി മെച്ചപ്പെടുത്താനുമാണ് ഇത്തരത്തിൽ integrated camera എയർപോർഡിൽ പരീക്ഷിക്കാൻ ആപ്പിൾ തയ്യാറെക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ integrated camera കൂടി എയർപോർഡിൽ വന്നാൽ സ്മാർട്ട് ഗ്ലാസ് പോലെ ഹാൻഡ് ഫ്രീ ആയും പരിസ്ഥിതിക്കനുസരിച്ചും പ്രവർത്തിക്കാനും എയർപോർഡിനാവും. ഈ വർഷം അവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എയർപോഡ്സ് പ്രോ 3യിൽ integrated camera ഉണ്ടാകില്ലെങ്കിലും 2027ൽ പുറത്തിറക്കുന്ന എയർപോർഡുകളിൽ ഇവ പ്രതീക്ഷിക്കാം.
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസിൽ വിഷ്വൽ ഇൻറലിജൻറ്സ് അവതരിപ്പിച്ചിരുന്നു. വസ്തുക്കളെ തിരിച്ചറിയുന്നതിനും ആപ്പുകളിലേക്ക് വിവരങ്ങൾ ചേർക്കുന്നതിനും മറ്റു പല വ്രർത്തനങ്ങൾക്കും വിഷ്വൽ ഇൻറലിജൻറ്സ് ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. integrated camera എയർപോർഡിൽ കൊണ്ടുവന്നാൽ ഇത്തരത്തിലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കും.
പരിസ്ഥിതി വിശകലനം ചെയ്യാനും ഉപയോക്താക്കൾക്ക് വിവരങ്ങൾ നൽകുന്നതിനും എയർപോഡുകളിലെ integrated camera കൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിരിയോട് വിവരങ്ങൾ തേടുന്നതിന് പകരം എയർപോർഡ് ധരിക്കുമ്പോൾ തന്നെ വിവരങ്ങൾ ചോദിച്ചാൽ മറുപടി ലഭിക്കും. ലാൻഡ് മാർക്കുകൾ തിരിച്ചറിയുന്നതിനും തത്സമയ വിവരങ്ങൾ ലഭിക്കുന്നതിനും ഹാൻഡ് ഫ്രീ ആയി പ്രവർത്തിക്കാനും integrated camera ഘടിപ്പിച്ച എയർപോർഡുകൾക്കാവുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
സാങ്കേതികവിദ്യ വിവേകപൂർവ്വം നിലനിർത്തിക്കൊണ്ട് ദൈനംദിന ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ആപ്പിൾ ഇതിനെ കാണുന്നതെന്ന് റിപ്പോർട്ടുണ്ട്. മെറ്റയുടെ റേ-ബാൻസ് അല്ലെങ്കിൽ ആപ്പിളിന്റെ സ്വന്തം വിഷൻ പ്രോ പോലുള്ള ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ ധരിക്കാൻ തയ്യാറാകാത്ത ഉപയോക്താക്കൾക്ക് ഈ എയർപോർഡുകൾ പരിഹാരമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. എയർപോഡ്സ് ക്യാമറയെക്കുറിച്ച് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയാണ് വ്യത്യസ്ത അഭിപ്രായം മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രത്യേകിച്ച് വിഷൻ പ്രോയുമായും മറ്റ് ഭാവിയിലെ എആർ/വിആർ ഉപകരണങ്ങളുമായും ജോഡിയാക്കുമ്പോൾ ക്യാമറകൾക്ക് ആപ്പിളിന്റെ സ്പേഷ്യൽ ഓഡിയോ സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ക്യാമറകൾക്ക് ഒരു ഉപയോക്താവിന്റെ തലയുടെ ചലനങ്ങൾ കണ്ടുപിടിക്കാനും അതിനനുസരിച്ച് ശബ്ദം ക്രമീകരിക്കാനും കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
എയർപോർഡ് ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും ആവശ്യത്തിന് ഉപയോക്താക്കൾ തല തിരിക്കുകയാണെങ്കിൽ, ആ ദിശയിൽ നിന്നുള്ള ഓഡിയോയ്ക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ ശബ്ദത്തിന്റെ രീതി തന്നെ മാറും. ഇത് മികച്ച ഓഡിയോ അനുഭവം ഉപയോക്താക്കൾക്ക് ലഭിക്കും. വായുവിലെ ആംഗ്യങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഉപകരണങ്ങൾ നിയന്ത്രിക്കാനും കഴിയും.
കൂടാതെ പാട്ടുകൾ മാറ്റുന്നതിനോ സൗണ്ട് ക്രമീകരിക്കാനോ കൈകൾ ഉപയോഗിക്കേണ്ടതില്ല. കൂടാതെ സിറിയോട് സഹായം തേടുകയോ എയർപോർഡിൽ ടാപ്പ് ചെയ്യുകയോ വേണ്ട. ആംഗ്യം കാണിച്ചാൽ തന്നെ integrated camera ഘടിപ്പിച്ച എയർപോർഡുകൾക്ക് ഇതിനെല്ലാം സാധിക്കുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള പുതിയ എയർപോർഡിന്റെ കടന്നുവരവ് പുതിയ യുഗത്തിലേക്കുള്ള തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
integrated camera ഘടിപ്പിച്ച എയർപോർഡുകൾ പുറത്തിറക്കാൻ ആപ്പിൾ പദ്ധിയിടുന്നുണ്ടെങ്കിലും ഉടൻ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ൽ എയർപോഡുകൾ ക്യാമറകളോടെ ആദ്യമായി കാണാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എയർപോഡ്സ് പ്രോ 3 ഏതായാലും ഇത്തരത്തിൽ പുറത്തിറങ്ങില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഒരുപക്ഷേ എയർപോഡ്സ് പ്രോ 4 നൊപ്പം ഈ മാറ്റങ്ങൾ പ്രതീക്ഷിക്കാം.