
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ച് നടക്കുന്ന ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) അംഗീകൃത ബാച്ലര് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഇന്‍ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസസ്, ബാച്ചിലര്‍ ഇൻ റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. ബാച്ചിലര്‍ ഇന്‍ റിന്യൂവബിള്‍ എനര്‍ജി കോഴ്സിലേക്ക് സയന്‍സ് കഴിഞ്ഞവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
അതേസമയം, ബാച്ചിലര്‍ ഇന്‍ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസസ് ബാച്ചിലേക്ക് പ്ലസ് ടുവിന് ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഐ ടി ഐ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് രണ്ട് കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.
ജൂലൈ അഞ്ച് വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി +91 62350 22226, +91 62358 22226 എന്നീ നമ്പറുകളില്‍ ബന്ധപെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.