National
മൊബൈൽ ഉപയോഗത്തെ തുടർന്ന് തർക്കം: സഹോദരി കിണറ്റിൽ ചാടി മരിച്ചു, രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു

മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുണ്ടായ തർക്കത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. സഹോദരൻ ഫോൺ എറിഞ്ഞുപൊട്ടിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. രക്ഷിക്കാനിറങ്ങിയ 18കാരനും മരിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം
പ്ലസ് വൺ വിദ്യാർഥിനിയായ പവിത്ര രാത്രി വൈകിയും ഫോൺ ഉപയോഗിക്കുന്നത് സഹോദരനായ മണികണ്ഠൻ കാണുകയും വഴക്ക് പറയുകയും ചെയ്തു. എന്നാൽ പവിത്ര ഫോൺ മാറ്റിവെക്കാൻ തയ്യാറായില്ല. പിന്നാലെ മണികണ്ഠൻ ഫോൺ എറിഞ്ഞ് പൊട്ടിച്ചു.
ഇതോടെ പ്രകോപിതയായ പവിത്ര വീട്ടുമുറ്റത്തുള്ള കിണറ്റിൽ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാനായി മണികണ്ഠനും പുറകെ ചാടി. എന്നാൽ രണ്ട് പേരും കിണറ്റിൽ വെച്ച് തന്നെ മരിച്ചു.