National

അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണർക്ക് രാജിക്കത്ത് കൈമാറി; ഡൽഹി ഇനി അതിഷി ഭരിക്കും

അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ കണ്ടാണ് കെജ്രിവാൾ രാജിക്കത്ത് കൈമാറിയത്. അതിഷിയെയാണ് ആം ആദ്മി പാർട്ടി പുതിയ ഡൽഹി മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്രിവാൾ രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയത്.

കെജ്രിവാൾ ഗവർണർക്ക് രാജി സമർപ്പിച്ചതായി മുതിർന്ന എഎപി നേതാവ് ഗോപാൽ റായ് മാധ്യമങ്ങളെ അറിയിച്ചു. എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ അനുവാദം നൽകുന്നതിനുള്ള അപേക്ഷ അതിഷി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡൽഹിയെ സംബന്ധിച്ച് കെജ്രിവാൾ രാജി വയ്ക്കുന്നത് അതീവ ദുഃഖകരമായ കാര്യമാണെന്നും എഎപി സർക്കാരിന്റെ നല്ല ഭരണം തുടർന്നുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണറുടെ വസിതിയ്ക്ക് മുന്നിൽ വച്ച് അതിഷി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവിധി തേടും അദ്ദേഹം ഉടൻ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അതിഷി പറഞ്ഞു.

 

Related Articles

Back to top button