National

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു; 100ന് മുകളിൽ പ്രായം, ജനനം കേരളത്തിൽ

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു. 100 വയസിന് മുകളിൽ പ്രായമുണ്ട്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ വെച്ചാണ് വത്സല ചരിഞ്ഞത്. കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യ കർമങ്ങൾ നടത്തി.

പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷ കേന്ദ്രമായിരുന്നു വത്സല. കേരളത്തിലെ നിലമ്പൂർ വനങ്ങളിൽ ജനിച്ച വത്സലയെ 1971ലാണ് മധ്യപ്രദേശിലെ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. 1993 ൽ പന്ന ടൈഗർ റിസർവിലേക്ക് സ്ഥലം മാറ്റി.

2003ൽ ആന ക്യാമ്പിലേക്ക് വത്സലയെ മാറ്റിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായി പരക്കെ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സ്ഥിരീകരിച്ച ജനന രേഖകൾ ഇല്ലാത്തതിനാൽ വത്സലയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.

 

Related Articles

Back to top button
error: Content is protected !!