National

ബീഫ് ആവശ്യമുള്ള കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ

വിവാദ പ്രസ്താവനയുമായി അസം മന്ത്രി

സംസ്ഥാനത്ത് ബീഫ് നിരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി അസം ബി ജെ പി നേതാവും മന്ത്രിയുമായ പിജുഷ് ഹസാരിക. ബീഫ് നിരോധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഹിമന്ത ബിശ്വര്‍മയുടെ വാര്‍ത്താ സമ്മേളന വീഡിയോ ട്വീറ്റ് ചെയ്താണ് പിജുഷിന്റെ ആക്രോശം.

ബീഫ് നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ബി ജെ പി സര്‍ക്കാറിനെ പരിഹസിച്ച് ഉപതിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന സമഗുരി മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വോ്ട്ടിന് വേണ്ടി ബി ജെ പി ബീഫ് വിളമ്പിയതിനെ ചോദ്യം ചെയ്തായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് പിജുഷിന്റെ ട്വീറ്റ്.

ഒന്നുകില്‍ കോണ്‍ഗ്രസ്സുകാര്‍ ബി ജെ പിയുടെ ബീഫ് നിരോധത്തെ സ്വാഗതം ചെയ്യണമെന്നും അല്ലെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കട്ടെയെന്നുമാണ് മന്ത്രിയുടെ പ്രകോപനപരമായ ആക്രോശം.

Related Articles

Back to top button