National

ഓടുന്ന ട്രെയിനിൽ ഗർഭിണിക്ക് നേരെ പീഡന ശ്രമം; ചെറുത്തതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്ക് നേരെ പീഡനശ്രമം. എതിർത്ത യുവതിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആന്ധ്ര ചിറ്റൂർ സ്വദേശിനിയായ 35കാരിയാണ് ആക്രമണത്തിന് ഇരയായത്

കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കമ്പാർട്ട്‌മെന്റിലേക്ക് യുവാവ് കയറിയത്.

കമ്പാർട്ട്‌മെന്റിൽ ഈ സമയം യുവതി തനിച്ചായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്നും തള്ളി താഴെയിട്ടു

വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കെവി കുപ്പം സ്വദേശി ഹേമരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!