National

എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആറ് പേരെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ എട്ടാം ക്ലാസ് വിദ്യാർഥികളായ ആറ് പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്‌കൂൾ അധ്യാപകൻ പിടിയിൽ. ബദ്‌ലാപൂരിൽ നാല് വയസ്സുള്ള രണ്ട് കുട്ടികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ച വാർത്ത സമ്മാനിച്ച ഞെട്ടലിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ലൈംഗികാതിക്രമ വാർത്ത കൂടി വരുന്നത്

അധ്യാപകനായ പ്രമോദ് സർദാറാണ് പിടിയിലായത്. അധ്യാപകൻ നാല് മാസമായി വിദ്യാർഥിനികളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൊബൈലിൽ വീഡിയോ കാണിച്ച ശേഷം ശരീരത്തിന്റെ പല ഭാഗങ്ങളിലും അധ്യാപകൻ സ്പർശിച്ചതായി കുട്ടികൾ പോലീസിന് മൊഴി നൽകി

ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിൽ വിദ്യാർഥിനികൾ വിവരം പറയുകയായിരുന്നു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് പ്രമോദ് സർദാറിനെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button