Kerala
ആലുവയിൽ യുവാവിനെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമം; ശ്വാസകോശം തുളഞ്ഞു
![murder](https://metrojournalonline.com/wp-content/uploads/2024/08/murder-780x470.webp)
ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സ്‌ക്രൂ ഡ്രൈവർ കൊണ്ടാണ് യുവാവിനെ കുത്തിയത്. കാക്കനാട് സ്വദേശി മുൻസീറിനാണ് കുത്തേറ്റത്.
സ്‌ക്രൂഡ്രൈവർ ശ്വാസകോളം തുളഞ്ഞ് മറുഭാഗത്ത് എത്തി. യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല
മുൻസീറിന്റെ മുതുകിലും കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. എടത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.