Sports
മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ; അരങ്ങേറ്റം ഗംഭീരമാക്കി കോൺസ്റ്റാസ്
മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് വിടുകയായിരുന്നു. മത്സരം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. ഓസീസിനായി മൂന്ന് ബാറ്റ്‌സ്മാൻമാർ അർധശതകം സ്വന്തമാക്കി
ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച 18 വയസുകാരൻ സാം കോൺസ്റ്റാസിന്റെ തകർപ്പൻ പ്രകടനമാണ് മെൽബണിൽ കണ്ടത്. 65 പന്തിൽ 60 റൺസെടുത്ത താരത്തെ ജഡേജയാണ് പുറത്താക്കിയത്. ജസ്പ്രീത് ബുമ്ര അടക്കമുള്ള ഇന്ത്യൻ ബൗളർമാർ കോൺസ്റ്റാസിന്റെ പ്രഹരചൂട് അറിഞ്ഞു.
ബുമ്രയെ സിക്‌സറിനടക്കം തൂക്കിയ കോൺസ്റ്റാസ് ഒരോവറിൽ അടിച്ചുകൂട്ടിയത് 18 റൺസാണ്. ഉസ്മാൻ ഖവാജ 57 റൺസെടുത്തു പുറത്തായി. 66 റൺസുമായി ലാബുഷെയ്‌നും 32 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ