Sports

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു. 89 വയസായിരുന്നു. 1957നും 1978നും ഇടയ്ക്ക് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച സിംപ്‌സൺ ഓസീസിന്റെ ക്യാപ്റ്റനുമായിരുന്നു. ഓസ്‌ട്രേലിയക്കായി ഓപണർ റോളിൽ 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്

ടെസ്റ്റിൽ 10 സെഞ്ച്വറികളും 27 അർധസെഞ്ച്വറികളും സഹിതം 46.81 ശരാശരിയിൽ 4869 റൺസ് നേടി. ബൗളിംഗിൽ 71 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 311 ആണ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ 39 ടെസ്റ്റുകളിൽ ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്ലിപ് ഫീൽഡറായും സിംപ്‌സണെ വിലയിരുത്തുന്നവരുണ്ട്. 62 ടെസ്റ്റിൽ നിന്ന് 110 ക്യാച്ചുകൾ അദ്ദേഹത്തിനുണ്ട്. 1986 മുതൽ 1996 വരെ സിംപ്‌സൺ ഓസീസിന്റെ പരിശീലകനായിരുന്നു. ഓസ്‌ട്രേലിയയുടെ സുവർണകാലഘട്ടമായിരുന്നു അത്.

Related Articles

Back to top button
error: Content is protected !!