Kerala

ബാബുരാജ് മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയും ആരോപണം

പ്രമുഖ നടൻമാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. നടൻ ബാബുരാജിനെതിരെയും ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയുമാണ് ആരോപണം. ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ആലുവയിലുള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു

തിരക്കഥാകൃത്തും സംവിധായകനും ആലുവയിലുള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചു. മുഴുനീള കഥാപാത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചെന്നും ബലമായി പീഡിപ്പിച്ചെന്നും ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തുന്നു

നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പറയാതിരിക്കുന്നതെന്നും യുവതി പരഞ്ഞു. നടൻ ഷൈൻ ടോം ചാക്കോയുടെ പേരിൽ ചാൻസുണ്ടെന്ന് പറഞ്ഞ് നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടെന്നും യുവതി പറയുന്നു. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു. ഷൈൻ ടോം ചാക്കോയുടെ നിർദേശപ്രകാരമായിരുന്നു അവർ തന്നെ വിളിച്ചതെന്നും ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു

Related Articles

Back to top button