Kerala

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി

യുവ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ വഞ്ചിയൂർ ജില്ലാ കോടതിയിലെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല

ജോലി സ്ഥലത്ത് വെച്ച് മർദനമേറ്റെന്ന് പറഞ്ഞ് ബെയ്‌ലിൻ ദാസ് കുറ്റിച്ചിറയിലെ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരമുണ്ട്. യുവ അഭിഭാഷകയെ മർദിച്ച സംഭവം ഗൗരവമേറിയതാണെന്ന് നിയമമന്ത്രി പി രാജീവ് തന്നെ പറഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കേരളാ പോലീസിന് സാധിച്ചിട്ടില്ല

ബെയ്‌ലിൻ ദാസിനെ രക്ഷിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവരും നിയമത്തിന്റെ പരിധിയിൽ വരണമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!