Sports

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് വിട്ടു; റിഷഭ് പന്ത് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും രോഹിത് ശർമയുമാണ് ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. മൂന്ന് ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 3 റൺസ് എന്ന നിലയിലാണ്

ഏറെക്കാലത്തിന് ശേഷം റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയത്. ശുഭ്മാൻ ഗില്ലും കോഹ്ലിയും കെഎൽ രാഹുലും ടീമിലുണ്ട്. സ്പിന്നർമാരായി ആർ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലെത്തിയപ്പോൾ ബുമ്ര, ആകാശ് ദീപ്, സിറാജ് എന്നിവരാണ് പേസർമാർ

ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Related Articles

Back to top button