
കുവൈത്തില്‍ ബാങ്കിനെ പറ്റിച്ച് 700 കോടി തട്ടിയെന്ന് പരാതി. ലോണ്‍ എടുത്ത് കൂട്ടത്തോടെ മലയാളികള്‍ മുങ്ങിയെന്നാണ് ബാങ്ക് പരാതി നല്‍കിയത്. 1425 മലയാളികള്‍ക്കെതിരെയാണ് ആരോപണം. ഇവരില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന 700 ഓളം മലയാളികള്‍ ഉണ്ടെന്നും അമ്പത് ലക്ഷം മുതല്‍ രണ്ട് കോടിവരെയാണ് പലരും ലോണ്‍ എടുത്തതെന്നും അന്വേഷണ ഉദ്യോഗ്സ്ഥര്‍ വ്യക്തമാക്കി. കേരളത്തിലും ഇതുമായി ബന്ധപ്പെട്ട് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോണ്‍ എടുത്ത ശേഷം വിദഗ്ധമായി കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോയ ഇവര്‍ മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെയാണ് ഡിജിപി നിര്‍ദ്ദേശിച്ച പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഗള്‍ഫില്‍ നിന്ന് ബാങ്ക് തട്ടിപ്പില്‍ വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി സംസ്ഥാന എഡിജിപി മനോജ് എബ്രഹാമിനെ കണ്ടിരുന്നു.
തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കിയാണ് പരാതി. തട്ടിപ്പ് നടത്തിയവരില്‍ കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്