Kerala
ചാലക്കുടിയിൽ ബാങ്ക് കവർച്ച; പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കവർച്ച. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണച്ച് ഭീഷണിപ്പെടുത്തുകയും ഗ്ലാസ് തല്ലിത്തകർത്ത ശേഷം പണം കവരുകയുമായിരുന്നു.
ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. 15 ലക്ഷം രൂപ നഷ്ടമായെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നുച്ചയ്ക്കാണ് സംഭവം. ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് അക്രമി കൗണ്ടർ തകർത്ത് പണം കവർന്നത്. ഹെൽമറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബാങ്കിനുള്ളിൽ കടന്നത്.