ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ബൈഡൻ; അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് നേതാക്കൾ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കി പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളുടെ ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നുവിത്. ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് ഇരുവരും പറഞ്ഞു.
സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബൈഡൻ പ്രതികരിച്ചു. രാഷ്ട്രീയം കഠിനമാണ്. പല കാര്യങ്ങളിലും ഇത് മനോഹരമായ ലോകമല്ല. പക്ഷേ ഇന്ന് ഇതൊരു മനോഹര ലോകമാണ്. സുഗമമായ അധികാര കൈമാറ്റം നടക്കുന്നതിൽ വളരെയധികം അഭിനന്ദിക്കുന്നു എന്ന് ട്രംപും പ്രതികരിച്ചു
ട്രംപ് ഇത് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്തുന്നത്. ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 വോട്ടുകളാണ് നേടാനായത്.