National
ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി; ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് വൻ നേട്ടം. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. നിലവിൽ ബിജെപി 45 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ആംആദ്മി പാർട്ടി 25 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്
അതേസമയം കോൺഗ്രസിന് വലിയ നിരാശയാണ് തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ എഎപിയുടെ രാഷ്ട്രീയമുഖമായ അരവിന്ദ് കെജ്രിവാൾ വരെ പിന്നിലായിരുന്നു. ഇപ്പോൾ മാത്രമാണ് ചെറിയ വോട്ടുകൾക്കെങ്കിലും കെജ്രിവാൾ ലീഡ് ചെയ്യുന്നത്
മനീഷ് സിസോദിയയും അമാനത്തുള്ള ഖാനും പിന്നിലാണ്. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടുന്നവർക്ക് സർക്കാരുണ്ടാക്കാം. കഴിഞ്ഞ തവണ 62 സീറ്റുകളിൽ വിജയിച്ചാണ് ആംആദ്മി പാർട്ടി ഭരണം നേടിയിരുന്നത്.