Kerala

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫ് കണ്‍വീനറും നിയമസഭാംഗവുമായ ടിപി രാമകൃഷ്ണനും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന നിയമ നിര്‍മ്മാണ സഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഇനിയും ഗവര്‍ണ്ണറോ രാഷ്ട്രപതിയോ തീരുമാനമെടുക്കേണ്ടത്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബില്ലുകള്‍ ആണ് ഗവര്‍ണ്ണര്‍ തടഞ്ഞുവയക്കുകയും രാഷ്ടപതിക്ക് കൈമാറുകയും ചെയ്തത്.

രാഷ്ട്രപതിയുടെ പരിശോധന ആവശ്യമില്ലാത്ത ബില്ലുകളാണ് ഗവര്‍ണ്ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗവര്‍ണ്ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

Related Articles

Back to top button
error: Content is protected !!