Kerala

ബിന്ദുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കും ആന്തരിക രക്തസ്രാവവും: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു

ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14ാം വാർഡ് കെട്ടിടം തകർന്ന് വീണ് ബിന്ദു മരിച്ചത്. മകൾക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു ബിന്ദു. രണ്ടര മണിക്കൂർ നേരമാണ് തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ബിന്ദു കുടുങ്ങിക്കിടന്നത്

ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ദുഃഖം രേഖപ്പെടുത്തി. ആ കുടുംബത്തിന്റെ ദുഃഖം തന്റെ കൂടിയാണ്. ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button
error: Content is protected !!