National

പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ പേര് വോട്ടർ പട്ടികയിൽ; സോണിയ ഗാന്ധിക്കെതിരെ ബിജെപി

സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ബി ജെ പി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനു മുമ്പ് സോണിയക്ക് വോട്ടുണ്ടായിരുന്നുവെന്നാണ് രേഖകൾ സഹിതമുള്ള ആരോപണം. 1983ലാണ് സോണിയക്ക് പൗരത്വം കിട്ടുന്നത്. എന്നാൽ, 1980ലെ പട്ടികയിൽ സോണിയയുടെ പേരുണ്ടെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ പറഞ്ഞു.

1968ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയാ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുമ്പോൾ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തതാണ്. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തത്

ഒരു ഇന്ത്യൻ പൗരന് മാത്രമേ വോട്ടർ ആകാൻ സാധിക്കൂ എന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഈ നടപടി. പിന്നീട് 1982ൽ പ്രതിഷേധത്തെ തുടർന്ന് അവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തെന്നും മാളവ്യ ആരോപിച്ചു.

1983ൽ ഇന്ത്യൻ പൗരത്വം നേടിയതിന് ശേഷം വീണ്ടും പേര് വോട്ടർ പട്ടികയിൽ ചേർത്തതും തട്ടിപ്പാണെന്ന് മാളവ്യ ആരോപിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് ജനുവരി ഒന്നിന് മുമ്പായിരിക്കണം, എന്നാൽ സോണിയക്ക് പൗരത്വം ലഭിച്ചത് ഏപ്രിലിൽ ആയിരുന്നു എന്നും മാളവ്യ ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!