കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർ പട്ടിക അട്ടിമറിയുടെ അഖിലേന്ത്യ പതിപ്പാണ് ബിജെപി ചെയ്യുന്നത്: അടൂർ പ്രകാശ്

കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർ പട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ബിഹാറിലും കർണാടകയിലും മഹാരാഷ്ട്രയിലും ബിജെപി അട്ടിമറി നടത്തി. ബിജെപി സർക്കാരിന് അടുത്ത തെരഞ്ഞെടുപ്പിന് അവർ ഉദ്ദേശിക്കുന്ന ആളുകളെ കടത്തി കൊണ്ടുവരണമെന്നും അടൂർ പ്രകാശ് പറഞ്ഞു
കേരളത്തിലെ വോട്ടർ പട്ടികയിലും കള്ളവോട്ട് വ്യാപകമാണ്. അതിന്റെ ഭാഗമായാണ് തൃശ്ശൂരിലും നടന്നത്. അവിടെ മത്സരിച്ച സിപിഐയുടെ സ്ഥാനാർഥിയും കോൺഗ്രസിന്റെ സ്ഥാനാർഥിയും കള്ളവോട്ടുകൾ നടന്നുവെന്ന് പറയുന്നു. ആറ്റിങ്ങൽ വർഷങ്ങളായി സിപിഎം ജയിച്ചുവരുന്ന മണ്ഡലമാണ്. ഒരാൾക്ക് തന്നെ രണ്ടും മൂന്നും വോട്ടുകളുണ്ട്
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഞാൻ മത്സരിക്കുന്ന സമയത്തും ആളുകൾ വന്ന് വിരലിലെ മഷി മായ്ക്കുന്ന സാധനം ചോദിച്ച് വന്നിരുന്നു. വോട്ട് ചെയ്ത് ബൂത്തിൽ നിന്നിറങ്ങി മഷിയടയാളം ഇല്ലാതാക്കുന്ന രാസവസ്തുവിന്റെ കോഡ് ജനാധിപത്യം എന്നാണെന്ന് അന്നാണ് ഞാൻ അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.