Kerala
മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ശരീരത്തിൽ വെട്ടേറ്റ പാടുകൾ

കാസർകോട് മഞ്ചേശ്വരത്ത് കിണറ്റിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ഷെരീഫിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഷെരീഫിന്റെ മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കർണാടക കൊളനാട് സ്വദേശിയാണ് ഇയാൾ. മഞ്ചേശ്വരം അടുക്കപ്പള്ളിയിൽ ആൾമറയില്ലാത്ത കിണറ്റിലാണ് ഷെരീഫിനെ മരിച്ച നിലയിൽ കണ്ടത്.